വാഹനങ്ങളില്‍ കൂളിങ്ങ് ഫിലിം സാധാരണക്കാരന് മാത്രം ബാധകം

നിരത്തുകളില്‍ സാധാരണക്കാരനെ നിയമത്തിന്റെ പേരില്‍ പോലീസും മോട്ടോര്‍വാഹന വകുപ്പും പിഴിയുമ്പോഴാണ് മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും നിയമലംഘന യാത്രകള്‍ തുടരുന്നത്. സാധാരണക്കാരനെ മാത്രം നിയമലംഘനത്തിന്റെ പേരിൽ പിഴിഞ്ഞ് ഇവർക്കൊക്കെ ഇങ്ങനെ നടക്കുവാനുള്ള പണം ഖജനാവിൽ എത്തിക്കുക എന്നതാണോ പോലീസിന്റെയും , മോട്ടോർ വാഹന വകുപ്പിന്റെയും ജോലി എന്നും ആക്ഷേപം ഉയരുന്നു.


കേരളത്തിലാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കനത്ത നടപടികള്‍ സ്വീകരിച്ച് വരുന്നത്. വാഹനത്തില്‍ കര്‍ട്ടനുകളോ കൂളിങ്ങ് സ്റ്റിക്കറുകളോ ഒട്ടിച്ചാല്‍ കനത്ത പിഴയാണ് പോലീസ് നല്‍കുന്നത്. എന്നാല്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ നമുക്കിടയില്‍ നിരന്തരമായി നിയമം ലഘിക്കുകയാണ്. ഇതിനെ ഒന്നും ചോദ്യം ചെയ്യുവാന്‍ മോട്ടോര്‍ വാഹന വകുപ്പോ, പോലീസോ തയ്യാറാകുന്നില്ലെന്ന് ജനം കുറ്റപ്പെടുത്തുന്നു. സാധാരണക്കാരനും, കൂലിപ്പണി എടുക്കുന്നവനും മാത്രമേ ഈ നിയമങ്ങളൊക്കെ ബാധകം ഉള്ളോ എന്നും ജനം ചോദിക്കുന്നു.

RELATED STORIES