സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ

ഒക്ടോബർ മുതലാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. 15000 റിയാൽ ആണ് മൂന്നു വർഷത്തേക്ക് ലൈസൻസ് ഫീ. ലൈസൻസ് ഇല്ലാതെ പരസ്യം നൽകിയാൽ വൻതുക പിഴ ഈടാക്കും. ഒക്ടോബർ ഒന്നിന് മുമ്പ് പ്രത്യേക ലൈസൻസ് നേടേണ്ടതാണ്.


പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഉള്ളടക്കം, പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നവരുടെ പ്രായം തുടങ്ങിയ കാര്യങ്ങളിൽ കമ്മീഷന്റെ വ്യവസ്ഥകൾ പാലിക്കണമെന്നാണ് നിർദ്ദേശം. പരസ്യങ്ങൾ പ്രസിദ്ധീകരണത്തിന് മുമ്പ് ഓൺലൈൻ വഴി കമ്മീഷന് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

RELATED STORIES