അമ്മയുടെ മരണാനന്തരച്ചടങ്ങിന് യുഎസില്‍ നിന്നെത്തിയ മകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

തൃശ്ശൂർ: ന്യൂയോര്‍കില്‍ ജോലി ചെയ്യുന്ന ആര്‍ത്താറ്റ് പനയ്ക്കല്‍ പരേതരായ വില്‍സന്റെയും ബേബിയുടെയും മകന്‍ സജിത്ത് വില്‍സനാണ് (42) അപകടത്തില്‍ മരിച്ചത്. പുലര്‍ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം നടന്നത്.

സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ വഴിയിരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

RELATED STORIES