കൃപയുടെ സ്വരങ്ങളുമായി ‘എക്കോസ് ഓഫ് ഗ്രേസ്’; ബാൻബറിയിൽ ക്രൈസ്തവ സംഗീതസന്ധ്യ ഡിസംബർ 19-ന്
Author: Subin ThomasReporter: സ്വന്തം ലേഖകൻ 29-Nov-2026
51
ബാൻബറി (യു.കെ.): സംഗീതത്തിന്റെയും ആരാധനയുടെയും ദൈവവചനത്തിന്റെയും സംഗമവേദിയൊരുക്കി ബെഥേൽ ക്രിസ്ത്യൻ ചർച്ച്. ‘എക്കോസ് ഓഫ് ഗ്രേസ്’ (Echoes of Grace) എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്രൈസ്തവ സംഗീതസന്ധ്യ 2026 ഡിസംബർ 19 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ ബാൻബറിയിലെ ബ്ലെസ്ഡ് ജോർജ് നേപ്പിയർ സ്കൂളിൽ നടക്കും.
‘An Eve of Worship and Word’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന സംഗീതസന്ധ്യയിൽ പാസ്റ്റർ ബ്ലെസ്സൻ തോമസ് ദൈവവചന സന്ദേശം നൽകും.
ക്രൈസ്തവ സംഗീതരംഗത്തെ ഗായകരായ ടീന ജോയ്, ജുവൽ വർഗീസ്, ബിനി മാത്യു എന്നിവർ അതിഥി ഗായകരായി പങ്കെടുക്കും. വിവിധ സംഗീതപ്രതിഭകൾ വാദ്യസംഗീത വിഭാഗത്തിലും അണിനിരക്കും.
സംഗീതത്തിലൂടെ ദൈവസ്നേഹത്തിന്റെയും കൃപയുടെയും സന്ദേശം പകരുന്നതിനും വിശ്വാസസമൂഹത്തിന് ഒരുമിച്ച് ദൈവത്തെ ആരാധിക്കുവാനും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരുവാനും അവസരമൊരുക്കുകയാണ് സംഗീതസന്ധ്യയുടെ ലക്ഷ്യം.
പാസ്റ്റർ മനോജ് എബ്രഹാം, ഇവാഞ്ചലിസ്റ്റ് എബ്രഹാം ദാനിയേൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംഗീതവും ആരാധനയും ദൈവവചനവും ഒത്തുചേരുന്ന ഈ ആത്മീയ സായാഹ്നത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സംഘാടകർ ഹൃദയപൂർവം ക്ഷണിച്ചു.
വേദി: Blessed George Napier School, Banbury, OX16 9DG, UK.
കൂടുതൽ വിവരങ്ങൾക്ക്: 07916 571478, 07769 421071.
ലാൻഡ്വേ ന്യൂസ് | യു.കെ.



















