അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയില്‍

ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ് സുബൈര്‍, ഭാര്യ ജാനിഫര്‍ എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 1202 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.


കൊളംബോയില്‍നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനയില്‍ സ്വര്‍ണമിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

നാല് ക്യാപ്‌സ്യൂളുകളാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. രണ്ട് വീതം ക്യാപ്‌സ്യൂളുകളാണ് ഇരുവരും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.

RELATED STORIES