സൈബര്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തങ്ങള്‍ക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാര്‍ കരുതുന്നത്. ഒരു വിഭാഗം സൈബര്‍ കേസുകളില്‍ മാത്രമാണ് പ്രതികള്‍ പിടിയിലാകുന്നത്. എന്നാല്‍, ഇനി മുതല്‍ അങ്ങനെ ആയിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ കടുത്ത നിലപാട് എടുത്തു എന്നും ജനകീയ സേനയായി പൊലീസ് സേന മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത ഘട്ടങ്ങളില്‍ പൊലീസ് സേന ആശ്വാസമായി മാറിയെന്നും ജനമൈത്രി എന്നത് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതായി മാറി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES