കോണ്‍ഗ്രസിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കാണ്മാനില്ലപോസ്റ്ററടിച്ച് തന്നെ പരിഹസിച്ച കോണ്‍ഗ്രസിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. താന്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്നെയുണ്ടെന്നും മുന്‍ അമേഠി എംപിയെ കാണണമെങ്കില്‍ അമേരിക്കയിലേക്ക് വിളിച്ചു ചോദിക്കാനും സ്മൃതി ഇറാനി തിരിച്ചടിച്ചു.


രാഹുലിന്റെ ആറുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം ഉപയോഗിച്ചാണ് സ്മൃതി തിരിച്ചടിച്ചത്. ഹിന്ദിയില്‍ അവര്‍ ട്വീറ്റിട്ടു. ‘‘ദിവ്യ രാഷ്ട്രീയ ജീവികളെ, ഞാന്‍ സലോണ്‍ നിയമസഭാ മണ്ഡലത്തിലെ സിര്‍സിറ ഗ്രാമം ഇപ്പോള്‍ വിട്ടതേയുള്ളൂ. അമേഠിക്ക് സമീപമുള്ള ധുരന്‍പൂരിലുണ്ട്. എന്നാല്‍ അമേഠിയിലെ മുന്‍ എംപി യെ നിങ്ങള്‍ക്ക് കാണണമെങ്കില്‍ അമേരിക്കയുമായി ബന്ധപ്പെടൂ...’’ സ്മൃതി ഇറാനി കുറിച്ചു.

കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ സ്മൃതി ഇറാനിയെ കാണ്മാനില്ല എന്ന രീതിയില്‍ ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഇട്ടിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് വനിതാ ശിശു ക്ഷേമ മന്ത്രി എത്തിയത്. ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. വനിതാതാരങ്ങള്‍ ഒരു മാസത്തിലേറെയായി സമരം നടത്തിയിട്ടും സ്മൃതി ഇറാനി ഉള്‍പ്പെടെ തിരിഞ്ഞുനോക്കിയിട്ടില്ല.

മഹിളാ കോണ്‍ഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റ് നെട്ടാ ഡിസൂസ രൂക്ഷ വിമര്‍ശനമായിരുന്നു സ്മൃതി ഇറാനിയെ നടത്തിയത്. ''നിങ്ങള്‍ വനിതാ ശിശു വികസന മന്ത്രിയാണ്. അനേകം യുവതികളായ അനേകം പെണ്‍മക്കാളാണ് മാസങ്ങളായി നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു സന്ദര്‍ശനം പോലും നിങ്ങള്‍ നടത്തുന്നില്ല. നെട്ടാ ഡിസൂസ പറഞ്ഞു.

RELATED STORIES