കടലില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു

കോഴിക്കോട്: ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചു. പുലർച്ചെ നാല് മണിയോടെയാണ് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇന്നലെ രാത്രി ഒരു കുട്ടിയുടെ മൃതദേഹം ആദ്യം ലഭിച്ചിരുന്നു. പുലിമുട്ടിന് സമീപത്തുനിന്നാണ് ഈ മൃതദേഹം കണ്ടെത്തിയത്.


ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദിന്‍ ഹസന്‍ (16) എന്നിവരാണ് കടലില്‍ പെട്ട് മരിച്ചത്. ലയണ്‍സ് പാര്‍ക്കിന് സമീപത്തായാണ് കുട്ടികള്‍ ഇന്നലെ രാവിലെ തിരയില്‍ പെട്ടത്. കടപ്പുറത്ത് ഫുട്ബോള്‍ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് കടലിലിറങ്ങിയത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തി. നീന്തലറിയാത്തവരെയാണ് കാണാതായതെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. മൃതദേഹങ്ങൾ മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES