കഴിഞ്ഞ ഏഴ് sവർഷമായി കേരളത്തിൽ മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

ലോക കേരളസഭയുടെ ഭാഗമായി ടൈംസ്‌ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ജനപങ്കാളിത്തമാണ് സമ്മേളനത്തിലുണ്ടായിരുന്നത്. പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിലെന്നും വാഗ്ദാനം നടപ്പാക്കിയതുകൊണ്ടാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016-ന് കേരളത്തിൽ വലിയ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ല എന്ന ചിന്തയായിരുന്നു ജനങ്ങൾക്ക്. എന്നാൽ ഇടതുപക്ഷ സർക്കാർ വന്ന ശേഷം അത് മാറി. വ്യാവസായിക സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.നാഷണല്‍ ഹൈവേ
, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഗെയ്ല്‍ പദ്ധതി പൂര്‍ത്തിയായി പൈപ്പ് ലൈനിലൂടെ ഗ്യാസ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയിലൂടെ വൈദ്യുതിയും പ്രവഹിക്കുന്നു.

കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. നഗരവൽക്കരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. കെ ഫോൺ വഴി അത് കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാർഥ്യമാകും. നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES