സെബര്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തി പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സാമൂഹിക മാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനായി െസെബര്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തി പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. ഇതു സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു െകെമാറി.  

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു കടക്കാം. അതിനിടെ, സര്‍ക്കാര്‍-എസ്.എഫ്.ഐ. വിരുദ്ധപ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന മുന്നറിയിപ്പുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968 ലാണ്. അന്നത്തെ നിയമത്തില്‍ െസെബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണു ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.

RELATED STORIES