ഇന്ത്യയിൽ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍
ഉത്തരവ് ഇടും. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഉത്തരവ്
പുറപ്പെടുവിക്കുമെന്നാണ് ഹെക്കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗദി
അറേബ്യയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍
കര്‍ണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ്
മുന്നറിയിപ്പ്.
ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്റെ ഭാര്യ കവിത നല്കിയ
ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ്
നല്‍കിയത്. കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളുടെ വിവരം അറിയിക്കാനും കോടതി
കേന്ദ്രത്തോട് നിര്‍ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂര്‍ണമായ റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍ മംഗളൂരു പോലീസിനോട് ആവശ്യപ്പെട്ട കോടതി, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്
ജൂണ്‍ 22ലേക്ക് മാറ്റി.
സൗദിയില്‍ തടവിലാക്കപ്പെട്ട ഭര്‍ത്താവ് ശൈലേഷ്
കുമാറിന്റെ മോചനത്തിനായി കവിത ഹര്‍ജി നല്‍കിയതോടെയാണ് സംഭവങ്ങള്‍ക്ക്
തുടക്കമാകുന്നത്. തന്റെ ഭര്‍ത്താവ് ശൈലേഷ് കുമാര്‍ (52) സൗദി അറേബ്യയിലെ ഒരു
കമ്പനിയില്‍ 25 വര്‍ഷമായി ജോലി ചെയ്തിരുന്നതായി കവിത ഹര്‍ജിയില്‍ പറയുന്നു. 2019 ലെ പൗരത്വ ഭേദഗതി നിയമത്തെയും
ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു സന്ദേശം
ഇട്ടിരുന്നുവെന്നും അവര്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
എന്നാല്‍ ചിലര്‍ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ
ഫേസ്ബുക്ക് അക്കൗണ്ടെടുക്കുകയും സൗദി അറേബ്യയിലെ രാജാവിനും ഇസ്ലാമിനുമെതിരെ
ആക്ഷേപകരമായ പോസ്റ്റുകള്‍ ഇടുകയും ചെയ്തു. വിഷയം അറിഞ്ഞ ശൈലേഷ് ഉടന്‍ തന്നെ
വീട്ടുകാരെ വിവരമറിയിച്ചു. മംഗളൂരുവിനടുത്തുള്ള ബികര്‍ണക്കാട്ടെ സ്വദേശിനിയായ
ശൈലേഷിന്റെ ഭാര്യ കവിത ഇത് സംബന്ധിച്ച് മംഗളൂരു പോലീസില്‍ പരാതിയും നല്കി.
അതിനിടെ ശൈലേഷിന്റെ പേരിലുളള വ്യാജ അക്കൗണ്ടില്‍ അപകീര്‍ത്തീകരമായ പോസ്റ്റ്
ഇട്ടതിന് സൗദി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ്
ഫേസ്ബുക്കിന് കത്തെഴുതുകയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നതിനെക്കുറിച്ചുള്ള
വിവരങ്ങള്‍ തേടുകയും ചെയ്തു. എന്നാല്‍ പോലീസ് എഴുതിയ കത്തിനോട് ഫേസ്ബുക്ക് ഇതുവരെ
പ്രതികരിച്ചിട്ടില്ല. തുടര്‍ന്ന് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് കവിത കര്‍ണാടക
ഹൈക്കോടതിയെ സമീപിച്ചു. സൗദി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ മോചിപ്പിക്കാന്‍
കേന്ദ്ര ഇടപെടല്‍ വേണമെന്നും കവിത ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
കേരളത്തിൽ സെപ്റ്റംബർ 2 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത - കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് (30/08/2026) വൈകുന്നേരം 5:30 മുതൽ തിങ്കളാഴ്ച രാത്രി 11:30 വരെ 0.6 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു - സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ സൂചന പണിമുടക്ക് നടത്തുന്നത്. ഒമ്പത് പ്രമുഖ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം സംഘടിപ്പിക്കുന്നത്.
തുടർച്ചയായി വരുന്ന അവധി ദിവസങ്ങൾ കാരണം ബാങ്കിംഗ് സേവനങ്ങൾ നാല് ദിവസത്തോളം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ 11 വെള്ളിയാഴ്ചത്തെ പണിമുടക്കിന്
ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ - മന്ത്രി പദവിയുള്ള സണ്ണി ജോസഫിന് കെ.പി.സി.സി അധ്യക്ഷ സ്ഥാനം കൂടി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്. ‘വൺ മാൻ വൺ പോസ്റ്റ്’ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി, മറ്റ് ചുമതലകളോ പദവികളോ ഉള്ള ജനപ്രതിനിധികൾക്ക് അധ്യക്ഷസ്ഥാനം നൽകുന്നത് കുട്ടിക്കളിയായി മാറുമെന്നും നിലവിലെ എം.പിമാരെയും എം.എൽ.
ശബരിമല വിശ്വാസത്തിനെതിരായ വിവാദ പരാമർശം - പരിപാടിക്കിടെ ശബരിമല അയ്യപ്പ വിശ്വാസത്തിനെതിരെയും ആചാരങ്ങൾക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ വ്യാപക പ്രതിഷേധവും നിയമനടപടിയും ശക്തമാകുന്നു. പ്രസ്തുത പരാമർശത്തിൽ അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം
പുന്തല കുഴിയം വെട്ടത്ത് ജൂട്ടുവിൻ്റെ ഭാര്യ നിര്യാതയായി - പുന്തല കുഴിയം വെട്ടത്ത് വീട്ടിൽ ജൂട്ടുവിൻ്റെ ഭാര്യ ജിഷ (46) കാനഡയിൽ നിര്യാതയായി. ഏറിയ നാളുകളായി കുടുംബസമേതം കാനഡയിലാണ് താമസിക്കുന്നത്. സംസ്ക്കാരവും തുടർന്നുള്ള വിശദവിവരങ്ങൾ പിന്നാലെ.
കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളിയായ 62കാരൻ കൊല്ലപ്പെട്ടു - ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനംവകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക്
താൻ കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്ന് നടൻ വിനായകൻ - ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സെപ്പറേറ്റായി പോയി. കുട്ടികളില്ല. വഴക്കൊന്നുമല്ല, പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റയ്ക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല. അത് എന്റെ പ്രശ്നമായിരിക്കും
വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു - അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് പുതിയ അപ്ഡേറ്റിലെ പ്രധാന ആകർഷണം. അപരിചിതരായ വ്യക്തികളിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ തന്നെ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഈ അക്കൗണ്ട് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ സ്പാം ആയി തരംതിരിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തിൽ
ക്രിസ്തീയ കലാകാരൻ തബലിസ്റ്റ് പന്തളം ഹരികുമാറിൻ്റെ മാതാവ് രാധാ നിര്യാതയായി - ഹരി ഭവനിൽ രാധാ നിര്യാതയായി. പ്രശസ്ത ക്രിസ്തീയ കലാകാരൻ (തബലിസ്റ്റ് ) പന്തളം ഹരികുമാറിന്റെ മാതാവുമാണ്. ചില നാളുകളായി ശാരീരിക അസ്വസ്ഥയെ തുടർന്ന് ചിക്തസയിൽ ആയിരുന്നു. ഭർത്താവ്: തബിലിസ്റ്റ് വള്ളികുന്നം ഭരതൻ.
കഴിഞ്ഞ രാത്രിയാണ് ലോകത്തോട് യാത്ര പറഞ്ഞത്. സംസ്കാരം: നാളെ 27 ന് വ്യാഴാഴ്ച പകൽ 11.30 ന് കുടുബവീട്ടിൽ നടത്തപ്പെടും. ദുഃഖിതരായ
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി - കോഴിക്കോട് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ 21കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയും അധ്യാപകനായിരുന്ന രാജഗോപാലൻ മാസ്റ്ററുടെയും നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനുമായ അനുവിന്ദിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുവിന്ദ്. മിഡ്ടേം
പാസ്റ്റർ ബ്ലസ്സൻ ജോയിയുടെ മാതാവ് നിര്യാതയായി - അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, മലയാളം ഡിസ്ട്രിക്റ്റ് കുണ്ടറ സെക്ഷനിലെ കരിപ്പുറം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ ജോയിയുടെ സഹധർമ്മിണിയും, കുവൈറ്റ് മംഗഫ് ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബ്ലസ്സൻ
ബെൻസൻ തോമസ് (53) നിര്യാതനായി - കിഴക്കേ പനയ്ക്കൽ വീട്ടിൽ ബെൻസൻ തോമസ് നിര്യാതനായി. സംസ്കാരം 25/08/2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകർക്ക് ശേഷം കുടശ്ശനാട് സെൻ്റ് സ്റ്റീഫൻസ് ഓർ ആഡോക്സ് പള്ളിയുടെ
കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി കെഎംആർഎൽ - ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ അവയ്ക്കായി ഒരൊറ്റ മെട്രോ റെയിൽ കമ്പനി മതിയെന്നത് മാത്രമാണ് കേന്ദ്രത്തിന്റെ മാർഗനിർദേശമെന്ന് കെഎംആർഎൽ വിശദീകരിച്ചു. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർദേശം അംഗീകരിച്ചില്ലെങ്കിൽ വിഷയം അവിടെത്തന്നെ അവസാനിക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കി