ഏഴുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കരള്‍ ഭക്ഷണമാക്കിയ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
Reporter: News Desk 18-Dec-20232,783
2020 നവംബര്‍ 14 ന് നടന്ന സംഭവത്തില്‍ കാണ്‍പൂരിലെ ഘതംപൂരിലാണ് സംഘത്തെ കോടതി ശിക്ഷിച്ചത്. മൂന്നു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലായിരുന്നു ശിക്ഷ വിധിച്ചത്. പരശുറാം ഭാര്യ സുനൈന, ഇവരുടെ മരുമകള്‍ അങ്കുല്‍, സഹായി വീരന്‍ എന്നിവര്‍ക്കാണ് പോക്‌സോ കോടതി ശിക്ഷ നല്‍കിയത്.
അങ്കുലിനും വീരനും 45,000 രൂപ വീതവും പരശുറാമിനും സുനൈനയ്ക്കും 20,000 വീതവും പിഴയും ഇട്ടിട്ടുണ്ട്. അങ്കുലിനും വീരേനും 45,000 രൂപ വീതവും പരശുരാമനും സുനൈനയ്ക്കും 20,000 രൂപ വീതവും കോടതി പിഴ ചുമത്തിയതായി അസിസ്റ്റന്റ് സര്‍ക്കാര്‍ ജില്ലാ അഭിഭാഷകരായ രാം രക്ഷിത് ശര്‍മ, പ്രദീപ് പാണ്ഡെ, അജയ് കുമാര്‍ ത്രിപാഠി എന്നിവര്‍ പറഞ്ഞു. 2020 നവംബര്‍ 14 ന് വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന ഏഴുവയസ്സുകാരിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ വിവരത്തിലേക്ക് നയിച്ചത്. പിറ്റേന്ന് പെണ്‍കുട്ടിയുടെ ജീവനില്ലാത്ത ശരീരം ഗ്രാമത്തിനടുത്തുള്ള വയലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും നാല്‍വര്‍ സംഘത്തെ പിടികൂടുകയുമായിരുന്നു.
പരശുറാമും സുനൈനയും 19 വര്‍ഷമായി വിവാഹിതരാണെങ്കിലും ഇവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ഉണ്ടാകാനായി ഇരുവരും ഒരു മന്ത്രവാദിയെ സമീപിക്കുകയും അയാള്‍ ഇവരോട് ഒരു കൊച്ചുകുട്ടിയുടെ കരള്‍ ഭക്ഷിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കുട്ടിയെ പിടിച്ചുകൊണ്ടുവന്ന ശേഷം അങ്കുറും വീരനും ചേര്‍ന്ന് കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം മൃതദേഹത്ത് നിന്നും കരള്‍ പറിച്ചെടുത്ത് പരശുറാമിനും സുനൈനയ്ക്കും നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയ ഗഡംപൂര്‍ പോലീസ് വെറും 37 ദിവസം മാത്രമെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു.
കൊച്ചുകുട്ടിയെ കൊലപ്പെടുത്തുകയും അതിന്റെ കരള്‍ പറിച്ചെടുക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഹീനവും പ്രാകൃതവുമായ കുറ്റകൃത്യമാണെന്നും ഈ കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം ദുര്‍മന്ത്രവാദവും അന്ധവിശ്വാസവുമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു വാദിച്ചതെങ്കിലും ജീവപര്യന്തം ശിക്ഷ കിട്ടുകയായിരുന്നു.



















