സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ്

നേരത്തെ വന്ന പീഡനക്കേസുകളിൽ നിന്ന് ഒഴിവായത് കൊണ്ടുണ്ടായ ധെെര്യമായിരിക്കാം മൂന്നാമതും പീഡന ശ്രമം നടത്താൻ കാരണമെന്ന് ശാന്തിവിള ​ ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒന്നിൽ പിഴച്ചാൽ മൂന്നിലെന്നാണ് പ്രമാണം. പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. മൂന്നാമത്തെ കേസിൽ രഞ്ജിത്ത് ചട്ടിയിലായി. വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്. പുതിയ കരൾ അരക്കോടി മുടക്കി റീപ്ലാന്റ് ചെയ്തെന്നും പറയുന്നു. ജീവിതത്തിലേക്ക് ശക്തമായി തിരിച്ച് വരുമ്പോൾ ഇയാളെന്തിനാണ് ഇത്തരം തല്ലുകൊള്ളിത്തരത്തിന് പോയതെന്ന് മനസിലാകുന്നില്ല.

ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

RELATED STORIES