മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുന്നതിനിടെയാണ് യുവതിയെ കാണാതായത്. വ്യാഴാഴ്ച മുതല്‍ കാണാതായ ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിവസം കാണാൻ ഇടയായി. 

ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

RELATED STORIES