സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം

സൗദി അറേബ്യ: മിഡിൽ ഈസ്റ്റിലെ സംഘർഷം പുതിയ ഇടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ജുബൈൽ വ്യവസായ നഗരത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത പുക ഉയരുന്നതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളാണ് നഗരത്തെ ലക്ഷ്യമിട്ടത്.

സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ചില മിസൈലുകളെ തകർത്തുവെങ്കിലും ചിലത് ലക്ഷ്യസ്ഥാനത്ത് പതിക്കുകയായിരുന്നു. അമേരിക്കയുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് അയൽരാജ്യമായ സൗദിക്ക് നേരെ ഇറാൻ തിരിഞ്ഞത്.

ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനമാണ് ഇറാന്റെ ഈ പ്രകോപനത്തിന് പിന്നിലെ പ്രധാന കാരണമായി കരുതപ്പെടുന്നത്. മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇറാൻ്റെ ആഗ്രഹമെന്ന് പറയപ്പെടുന്നു. 

Facebook

RELATED STORIES