ആറു മണിക്കൂറിനിടയിൽ 24 മുട്ടകളിട്ട് നാട്ടുകാരെ അമ്പരപ്പിച്ച കോഴി

ആലപ്പുഴ: പുന്നപ്ര സ്വദേശി ബിജുകുമാറിന്റെ വീട്ടിലെ ബിവി ‌380 എന്ന സങ്കരയിനം കോഴിയാണ് ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിൽ 24 മുട്ടകളിട്ടത്.


ചിന്നുവെന്ന് മക്കൾ വിളിക്കുന്ന ഓമനക്കോഴി ഇന്നലെ മുടന്തി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബിജുകുമാർ തൈലം പുരട്ടി മാറ്റി നിർത്തി. കുറച്ച് കഴിഞ്ഞതോടെ മുട്ടയിടൽ തുടങ്ങി.

ഏഴുമാസം മുൻപാണ് ചിന്നു ഉൾപ്പടെ 23 കോഴികളെ ബിജുകുമാർ ബാങ്ക് വായ്പ എടുത്ത് വാങ്ങിയത്.

RELATED STORIES