കൂപ്പുകുത്തി ഇന്ത്യൻ രൂപ

ഇന്ത്യൻ ഓഹരിവിപണി തകർച്ചയിലേക്കു പോയതും ഡോളർ കരുത്താർജിച്ചതും രൂപയ്ക്ക് വൻ തിരിച്ചടിയായി. ഡോളറുമായുള്ള വിനിമയത്തിൽ റിക്കാർഡ് തകർച്ചയാണ് രൂപയ്ക്കുണ്ടായത്. ഒരു ഡോളറിനെതിരേ 36 പൈസ താണ് 78.29 ലെത്തിയതോടെയാണു രൂപ ഇടിവിന്‍റെ പുതുറിക്കാർഡ് കുറിച്ചത്.


ഇതോടൊപ്പം യുക്രെയ്ൻ- റഷ്യ യുദ്ധത്തെത്തുടർന്ന് ഇന്ത്യയിൽനിന്നു വിദേശ നിക്ഷേപകർ പിൻവലിയുന്നതും ക്രൂഡ് വില കയറുന്നതും കുറച്ചുനാളുകളായി രൂപയ്ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

RELATED STORIES