വഴിയില്‍ അവശയായി കിടന്ന മാനിനെ വനപാലകര്‍ കൊണ്ടു പോയി കൊന്നു കറി വച്ചു

തിരുവനന്തപുരം: ചൂളിയാമല സെക്‌ഷനില്‍‌ കഴിഞ്ഞ 10നാണ് സംഭവം. ഗുരുതര കുറ്റകൃത്യമായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഉന്നതര്‍ സംഭവം രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. മാനിനെ ഇറച്ചിയാക്കിയ സംഭവത്തെക്കുറിച്ച്‌ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി അറിയുന്നു.


15
കിലോഗ്രാമോളം വലുപ്പമുള്ള കേഴമാന്‍ ചുളിയാമല വഴിയരികില്‍ അവശയായി കിടക്കുന്നുവെന്ന് പ്രദേശവാസികളാണ് വനം വകുപ്പിനെ അറിയിച്ചത്. 2 വനപാലകര്‍ സ്ഥലത്തെത്തി മാനിനെ സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസിലെത്തിച്ച്‌ ഇറച്ചിയാക്കിയെന്നാണ് വിവരം. രണ്ട് ദിവസങ്ങൾക്ക് ശേഷം റേഞ്ച് ഓഫീസറെത്തി വനപാലകരോട് കേഴമാനിൻ്റെ വിവരം തിരക്കിയിരുന്നു. എന്നാൽ ചത്തുപോയെന്നും മറവ് ചെയ്തെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ റേഞ്ച് ഓഫീസർ മറവ് ചെയ്ത സ്ഥലം കാണിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ കൂട്ടാക്കിയില്ല.

സംരക്ഷിത വിഭാഗത്തിലെ ഷെഡ്യൂൾ മൂന്നിൽപ്പെട്ട മൃഗമാണ് മാൻ. മാനിനെ വേട്ടയാടുകയോ ഇറച്ചിയാക്കുകയോ ചെയ്താൽ മൂന്നു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും.

RELATED STORIES