ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് പുതിയ സേവനമാണ് നിലവിൽ വന്നത്. ഈ സേവനം നിലവിൽ വന്നതോടെ, ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ആർടിഒ ഓഫീസിൽ പോകേണ്ടതില്ല. ഓൺലൈൻ മുഖാന്തരം പുതുക്കാൻ സാധിക്കും. കേരള പോലീസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ അപ്ഡേറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്.


sarathi.parivahan.gov.in
എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം for DL Renewal ക്ലിക്ക് ചെയ്യുക. പ്രാഥമിക വിവരങ്ങൾ നൽകിയതിനു ശേഷം മൊബൈൽ നമ്പറിലേക്ക് ആപ്ലിക്കേഷൻ നമ്പർ സന്ദേശമായി ലഭിക്കും. ശേഷം സ്കാൻ ചെയ്ത ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക. പിന്നീട് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം.

ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കാൻ കാഴ്ച പരിശോധന റിപ്പോർട്ട്/ മെഡിക്കൽ റിപ്പോർട്ട് (ഫോം 1A), സ്കാൻ ചെയ്ത ഫോട്ടോ, സ്കാൻ ചെയ്ത ഒപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ലൈസൻസിന്റെ പകർപ്പ്, അഡ്രസ് പ്രൂഫിന്റെ പകർപ്പ് എന്നിവ ആവശ്യമാണ്.

RELATED STORIES