ഐപിസിയുടെ ധീരനായ നേതാവിന് കുമ്പനാട്ടിൽ സ്മരണാഞ്ജലി; നാളെ ഹെബ്രോൺ ഗ്രൗണ്ടിൽ വിപുലമായ അനുസ്മരണ സമ്മേളനം!

കുമ്പനാട്: അന്തരിച്ച ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണാർത്ഥം നാളെ (നവംബർ 27, വെള്ളിയാഴ്ച) കുമ്പനാട് ഹെബ്രോൺ ഗ്രൗണ്ടിൽ വിപുലമായ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനത്തിനായി വിശാലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഹെബ്രോൺ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. 



മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. 

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.പി. കുര്യൻ, ജനറൽ സെക്രട്ടറി ഡോ. ബേബി വർഗീസ്, ജനറൽ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ സണ്ണി ഫിലിപ്പ്, ഡോ. കാച്ചാനത്ത് വർക്കി എബ്രഹാം, ജനറൽ ട്രഷറർ ഡോ. ജോൺ ജോസഫ് എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. 

ഐപിസിയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ നേതൃത്വമുദ്ര പതിപ്പിച്ച ധീരനായ നേതാവിന്റെ ഓർമകൾക്ക് ആദരമർപ്പിക്കാൻ കുമ്പനാട് ഒരുങ്ങിക്കഴിഞ്ഞു. സഭാ വിശ്വാസികളും വിവിധ മേഖലകളിലെ പ്രമുഖരും ഒത്തുചേരുന്ന ഈ അനുസ്മരണ സമ്മേളനം പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ നേതൃത്വജീവിതത്തിനും സഭയ്ക്കായുള്ള സംഭാവനകൾക്കും നൽകുന്ന ആദരവായി മാറും.


RELATED STORIES